07-12-2024
മറ്റ് മാര്‍ഗങ്ങളൊന്നും മുന്നില്‍ ഇല്ലാത്തതുകൊണ്ടാണ് ചെറിയ തോതില്‍ വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. മഴ കുറവായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 60 ശതമാനം വെള്ളത്തിന്റെ കുറവുണ്ടായതോടെ വലിയ അളവില്‍ വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടിവന്നിരുന്നു. വരും വര്‍ഷങ്ങളില്‍ വൈദ്യുതി വാങ്ങുന്നത് കുറയുകയാണെങ്കില്‍ ഇതിന്റെ ഗുണം ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.