09-12-2024
പത്തനംതിട്ട എ എസ് ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.സംസ്ഥാന ഇന്റലിജൻസിലെ എ എസ് ഐ അടൂർ പോത്രാട് സ്വദേശി കെ സന്തോഷ് ആണ് മരിച്ചത്.നഗരത്തിൽ പൂണിയിൽ ഫ്ളവർ സ്റ്റോഴ്സിന് എതിർവശം അഭിഭാഷകരുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ടെറസിൽ ഇന്ന് വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് സംശയമെന്ന് പോലീസ് വ്യക്തമാക്കി