09-12-2024
ഡൽഹിയിൽ 40 സ്കൂളുകൾക്ക് ബോംബ് ഭീഷണി. ആർകെ പുരത്തുള്ള ഡൽഹി പബ്ലിക് സ്കൂൾ, പശ്ചിം വിഹാറിലെ ജിഡി ഗോയങ്ക പബ്ലിക് സ്കൂൾ എന്നീ രണ്ടു സ്കൂളുകൾക്കാണ് ആദ്യം ബോംബ് ഭീഷണി ഉണ്ടായതു. ഇ–മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളെ സ്കൂള്‍ അധികൃതർ തിരികെ വീട്ടിലേക്ക് അയച്ചു.