09-12-2024
ബിനാമി ഇടപാടുകേസില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനും കുടുംബത്തിനും ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ക്ലീന്‍ചിറ്റ്. മുന്നുവര്‍ഷം മുമ്പ് ആദായനികുതി വകുപ്പ് 1000 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയ കേസിലാണ് ക്ലീന്‍ചിറ്റ് ലഭിച്ചത്. അജിത് പവാറിനെതിരായ ആദായനികുതി വകുപ്പിന്റെ ആരോപണങ്ങള്‍ ട്രൈബ്യൂണല്‍ തള്ളി.