12-12-2024
നടനും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനായി. അസോസിയേറ്റ് ഡയറക്ടറും പ്രൊഡക്‌ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു.ഏറെനാളായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങിലാണ് രാജേഷ് ദീപ്തിയുടെ കഴുത്തിൽ താലിചാർത്തിയത്.