14-12-2024
മുതിർന്ന കോൺഗ്രസ് നേതാവും ഈറോഡ് ഈസ്റ്റ് എം എൽ എയും തമിഴ്നാട് പി സി സി മുൻ അധ്യക്ഷനുമായ ഇ വി കെ എസ് ഇളങ്കോവൻ (75) അന്തരിച്ചു.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മകൻ തിരുമകൻ ഇവരയുടെ നിര്യാണത്തെത്തുടർന്നു 2023 ജനുവരിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് എം എൽ എ ആയത്.