14-12-2024
പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ റിമാന്‍ഡിലായ നടന്‍ അല്ലു അര്‍ജുന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം. തെലങ്കാന ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നടനെതിരെ ചുമത്തിയ മനപൂര്‍വമല്ലാത്ത നരഹത്യാകുറ്റം നിലനില്‍ക്കുമോ എന്ന സംശയം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.