17-12-2024
മെക്ക് 7ന് നിരോധിത ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ നിന്നും സിപിഎം മലക്കം മറിഞ്ഞത് മതതീവ്രവാദികളെ ഭയന്നാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ഉന്നയിച്ച ആരോപണം ഗൗരവമുള്ളതാണ്. മലബാറിൽ 1,000 യൂണിറ്റുകളുള്ള വ്യായാമ കൂട്ടായ്മ നിയന്ത്രിക്കുന്നത് നിരോധിത ഭീകര സംഘടനയാണെന്ന് പറഞ്ഞത് ഭരിക്കുന്ന പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവാണ്. എന്നാൽ സിപിഎം ഉന്നത നേതൃത്വം ഇടപെട്ട് തീവ്രവാദ ശക്തികളെ സംരക്ഷിക്കുകയായിരുന്നു. മെക്ക് 7 നെ കുറിച്ച് പൊലീസും എടിഎസും അന്വേഷണം നടത്തണം.