17-12-2024
പലസ്തീന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് നേതാവും വയനാട്ടില്‍നിന്നുള്ള എം.പിയുമായ പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍. തിങ്കളാഴ്ച പ്രിയങ്ക ലോക്‌സഭാ സമ്മേളനത്തിനെത്തിയത് പലസ്തീന്‍ എന്ന് എഴുതിയ, പലസ്തീനികളോടുള്ള ഐക്യദാര്‍ഢ്യം പ്രകടമാക്കുന്ന തണ്ണിമത്തന്റെ ചിത്രം ആലേഖനം ചെയ്ത ബാഗുമായി. പാര്‍ലമെന്റ് കെട്ടിടത്തിനുള്ളില്‍ ബാഗുമായി നില്‍ക്കുന്ന പ്രിയങ്കയുടെ ചിത്രം, കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദാണ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്.