18-12-2024
നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് റഷ്യന്‍ ആണവ സംരക്ഷണ സേനാ തലവന്‍ കൊല്ലപ്പെട്ടു. ലഫ്റ്റനന്റ് ഇഗോര്‍ കിറില്ലോവ് (57) ആണ് റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. റഷ്യയുടെ ആണവ, ജീവശാസ്ത്ര, രാസ സംരക്ഷണ ട്രൂപ്പുകളുടെ തലവനായിരുന്നു.