20-12-2024
കർണാടകയിൽ വനിതാ മന്ത്രിയെ അധിക്ഷേപിച്ച സംഭവത്തിൽ ബിജെപി എംഎൽഎ അറസ്റ്റിൽ. ബിജെപി എംഎൽഎയും പാർട്ടി മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ സി ടി രവിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. അധിക്ഷേപ പരാമർശത്തെ തുടർന്ന് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ നൽകിയ പരാതിയിലാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റമാണ് രവിക്കു മേൽ ചുമത്തിയിട്ടുള്ളത്