23-12-2024
കേരളത്തിന് ആണവ വൈദ്യുതനിലയം അനുവദിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ഊര്‍ജമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍.എന്നാൽ ഇതിനായി സ്ഥലം ലഭ്യമാക്കേണ്ടത് കേര സർക്കാരാണ്. 150 ഏക്കര്‍ സ്ഥലം വേണ്ടുന്ന ഈ പദ്ധതിക്ക് കാസര്‍കോട്ടെ ചീമേനിയാണ് അനുയോജ്യസ്ഥലമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ വൈദ്യുതി-നഗരവികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.