keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഈ പ്രാവശ്യത്തെ പുതുവത്സരാഘോഷം വയനാട് ദുരിതബാധിതർക്ക് വേണ്ടി

23-12-2024

വയനാട് ഫെസ്റ്റിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതിയും, വയനാട് ഡി. ടി. പി. സി. യും സംയുക്തമായി മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്കായി ബോ 1000 ഏക്കറിൽ നടത്തുന്ന പുതുവത്സരാഘോഷങ്ങൾക്കായി ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക് ഡാൻസ് ആൻഡ് മ്യൂസിക് ഇവന്റായ സൺബേൺ എത്തുന്നു. ടിക്കറ്റ് വിൽപനയിലൂടെ ലഭിക്കുന്ന ലാഭം അതേ വേദിയിൽ വെച്ച് മുണ്ടക്കൈ, ചൂരൽമല നിവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾ ക്കായി കൈമാറും. അതോടൊപ്പം, ദുരന്തം തരണം ചെയ്തവരെ ആദരിക്കുകയും ചെയ്യും. ദുരിതമനുഭവിക്കുന്നവരെ സാമ്പത്തികമായി സഹായിക്കുന്നതോടൊപ്പം അവരുടെ മാനസിക ഉല്ലാസവും കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. ദുരിതബാധിതർക്ക് അതിനായി ടിക്കറ്റുകൾ സൗജന്യമായി നൽകും. ഡിസംബർ 31 ന് വൈകുന്നേരം 6 മണി മുതലാണ് പരിപാടി ആരംഭിക്കുക. ഗൗരി ലക്ഷ്മി, മാറി ഫെറാറി, അന്ന ബൈത്ത് എന്നിവരടങ്ങുന്ന സംഘമാണ് പുതുവത്സരാഘോഷങ്ങൾക്ക് കൊഴുപ്പേകാൻ വയനാട്ടിൽ എത്തുന്നത്. വയനാടിന്റെ ടൂറിസം മേഖലയ്ക്ക് ഉണർവേകി വിനോദസഞ്ചാരികളെ വയനാട്ടിലേക്ക് ആകർഷിക്കുക എന്നതും ഈ ഒരു പരിപാടിയിലൂടെ ഡി. ടി. പി. സി. ലക്ഷ്യമാക്കുന്നുണ്ട്. അതിന്റെ ഭാഗമായി 1000 രൂപയുടെ ടിക്കറ്റുകൾ 500 രൂപയ്ക്ക് റിസോർട്ടുകൾക്ക് നൽകും. ടിക്കറ്റുകൾ ബുക്ക് ഷോയിലൂടെയും, ബോബി ഇന്റർനാഷണൽ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. വയനാട്ടിൽ നടത്താനിരിക്കുന്ന പുതുവത്സരാഘോഷം ജില്ലാ കലക്ടറുടെ അനുവാദത്തോടുകൂടി നടത്താമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിട്ടു. ആഘോഷങ്ങൾക്കെതിരെ രണ്ടു വ്യക്തികൾ സമർപ്പിച്ച അന്യായത്തിന്മേലാണ് കോടതി ഉത്തരവ്. വിവിധ സ്ഥാപന ങ്ങളും സംഘടനകളും വയനാട് ജില്ലയിൽ ടൂറിസം പ്രമോഷന്റെ ഭാഗമായും മറ്റും സംഘടിപ്പിക്കുന്ന പരിപാടികൾക്ക് ഈ ഉത്തരവ് ആശ്വാ സമാകും.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News