23-12-2024
വിവാഹതട്ടിപ്പ് നടത്തി പുരുഷന്മാരിൽ നിന്നും പണം കൈക്കലാക്കിയ യുവതി പിടിയിൽ. പത്തുവര്‍ഷത്തിലേറെയായി നിരവധി പുരുഷന്മാരെ വിവാഹം കഴിച്ച് ഒത്തുതീര്‍പ്പിന്റെ പേരില്‍ അവരില്‍ നിന്ന് 1.25 കോടി രൂപ തട്ടിയെടുത്ത കേസിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡ് സ്വദേശിനിയായ സീമ എന്നറിയപ്പെടുന്ന നിക്കി ആണ് പിടിയിലായത്.