23-12-2024
ഇന്ത്യയുടെ എക്കാലത്തെയും സുഹൃത്താണ് റഷ്യ. പുതിയ സൗഹൃദങ്ങള്‍ക്കിടയിലും ഇന്ത്യ കാത്തുസൂക്ഷിക്കുന്ന അപൂര്‍വ ബന്ധം. റഷ്യയുടെ സമീപനവും അങ്ങനെ തന്നെ. ഭരണമാറ്റങ്ങളൊന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ബാധിച്ചിട്ടേയില്ല.
അത്യാധുനിക റഡാര്‍ സംവിധാനം റഷ്യയില്‍ നിന്നു വാങ്ങാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് ഈ റഡാര്‍ സംവിധാനം. നാല് ബില്യണ്‍ ഡോളര്‍ അഥവാ 3 ലക്ഷം കോടി മുടക്കിയാണ് ഭീമന്‍ റഡാര്‍ സംവിധാനം ഇന്ത്യ സ്വന്തമാക്കുന്നത്.വൊറോണിഷ് റഡാര്‍ സംവിധാനമാണ് റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്.