27-12-2024
നിത്യസ്മൃതിയിലാണ്ട അനശ്വരകലാകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് കോഴിക്കോട്ട് സ്മാരകം വേണമെന്ന് എം.കെ. രാഘവന്‍ എം.പി. സ്മാരകം നിര്‍മിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവകരമായി ആലോചിക്കണമെന്നും എം.ടി മലയാള ഭാഷയ്ക്കു വേണ്ടി തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും എം.കെ. രാഘവന്‍ വ്യക്തമാക്കി.