keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ജനക്ഷേമത്തിനായി നിയമനിര്‍മാണം നടത്തിയ നേതാവ്

27-12-2024

സുപ്രധാനമായ ഒട്ടേറെ നിയമനിര്‍മാണങ്ങള്‍ മന്‍മോഹന്‍ സിംഗിന്റെ കാലത്ത് ഉണ്ടായിട്ടുണ്ട്. വിവരാവകാശ നിയമമാണ് അതില്‍ എടുത്തുപറയേണ്ട ഒന്ന്. അതൊരു വിപ്ലവകരമായ നിയമനിര്‍മാണം തന്നെയായിരുന്നു. ജനങ്ങളുടെ അറിയാനുള്ള അവകാശം നിയമമാക്കിയതിലൂടെ പൊതുരംഗത്തുണ്ടായ സുതാര്യത ചെറുതല്ല. സര്‍ക്കാറിന്/ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒന്നും ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാനാകില്ലെന്ന നില വന്നു. ലോക്പാല്‍, ലോകായുക്ത ആക്ട് ആയിരുന്നു ശ്രദ്ധേയമായ മറ്റൊരു നിയമനിര്‍മാണം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ അവിദഗ്ധ തൊഴിലാളികള്‍ക്ക് ജീവസന്ധാരണത്തിനുള്ള വഴി തുറന്നുകൊടുത്തതും അദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നാക്ക ജാതിക്കാര്‍ക്കായി 27 ശതമാനം സംവരണം ഉറപ്പാക്കിക്കൊണ്ട് സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളോടും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഐക്യപ്പെട്ടു.കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായുള്ള വിദ്യാഭ്യാസ അവകാശം നല്‍കുന്ന നിയമം പാര്‍ലമെന്റ് പാസാക്കിയത് 2009-ലാണ്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News