27-12-2024
ശ്രീലങ്കയുടെ കിഴക്കന്‍ പ്രവിശ്യയില്‍ 2371 ദശലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് ഇന്ത്യ ധനസഹായം നല്‍കും.കിഴക്കന്‍ പ്രവിശ്യയിലെ വിദ്യാഭ്യാസം, ആരോഗ്യം, കാര്‍ഷിക മേഖലകളിലെ 33 വികസന പദ്ധതികള്‍ക്കായി ഇന്ത്യ ശ്രീലങ്കയ്ക്ക് 2,371 ദശലക്ഷം രൂപ നല്‍കുമെന്നാണ് പ്രഖ്യാപനം. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമൂഹിക-സാമ്പത്തിക വികസനവും ഉഭയകക്ഷി ബന്ധവും വര്‍ധിപ്പിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിടാനുള്ള നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി ശ്രീലങ്കന്‍ കാബിനറ്റ് വക്താവും ആരോഗ്യമന്ത്രിയുമായ നളിന്ദ ജയതിസ്സ പറഞ്ഞു.വിദ്യാഭ്യാസത്തിന് 315 ദശലക്ഷവും ആരോഗ്യത്തിന് 780 ദശലക്ഷവും കൃഷിക്ക് 620 ദശലക്ഷവും ഇന്ത്യ നല്‍കും.