02-01-2025
നവകേരള ബസ് പുതുക്കി പണിത ശേഷം വീണ്ടും സര്‍വീസ് തുടങ്ങി. സര്‍വീസ് പുനരാരംഭിച്ച ദിനത്തില്‍ തന്നെ ബുക്കിങ് ഫുള്‍. കോഴിക്കോടു നിന്നും ബെംഗളൂരുവിലേക്കാണ് ഗരുഡ പ്രീമിയം സര്‍വീസ് ഇന്നലെ രാവിലെ സര്‍വീസ് ആരംഭിച്ചത്. സമയവും ടിക്കറ്റ് നിരക്കും പുതുക്കിയിട്ടുണ്ട്. രാവിലെ 8.25നാണ് കോഴിക്കോടു നിന്നു സര്‍വീസ് തുടങ്ങുന്നത്. രാത്രി 10.25ന് ബെംഗളൂരുവില്‍ നിന്നു കോഴിക്കോട്ടേക്കു തിരിക്കും.