03-01-2025
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ശബരിമലയിൽ ഇന്ന് തിരക്ക് കുറഞ്ഞു. കാരണം ചൊവ്വാഴ്ച ഉച്ചയ്ക്ക് 31,000 ഭക്തർ ദർശനം നടത്തിയിരുന്നു. ഇന്ന് രാവിലെ ഒമ്പതുവരെയുള്ള കണക്കുകൾ പരിശോധിച്ചപ്പോൾ ആകെ 23,000 പേർ ദർശനം നടത്തിയതായാണ് റിപ്പോർട്ട്.ബുധനാഴ്ച പുലർച്ചെ ശബരിമലയിൽ കഴിഞ്ഞ ദിവസത്തേക്കാൾ തിരക്ക് കുറവായിരുന്നുവെന്നാണ് പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നത്.ചൊവ്വാഴ്ച സന്നിധാനത്ത് വൻ തിരക്കാണ് അനുഭവപ്പെട്ടത്.