06-01-2025
ദുബായില്‍ വീട്ടുജോലിക്കെത്തിയ ശേഷം പ്രവാസി മലയാളിയുടെ എട്ടു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ മലയാളി യുവതി അറസ്റ്റില്‍. ദുബായിലെ അല്‍വര്‍ക്കയില്‍ പ്രവാസി മലയാളിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന കാലത്തെ അതിക്രമത്തിനാണ് പുന്നപ്ര സ്വദേശിയായ യുവതി അറസ്റ്റിലായത്. പുന്നപ്ര തെക്ക് പഞ്ചായത്തില്‍ പുതുവല്‍ വീട്ടില്‍ ജ്യോതിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.