06-01-2025
ഒരു നൂറ്റാണ്ടിലേറെയായി ചുരുളഴിയാതെ കിടക്കുന്ന സിന്ധുനദീതട സംസ്‌കാര കാലത്തെ പുരാതന ലിപി (ഇന്‍ഡസ് സ്‌ക്രിപ്റ്റ്) വായിക്കുന്നവര്‍ക്ക് എട്ടരക്കോടി രൂപ (പത്ത് ലക്ഷം യുഎസ് ഡോളര്‍) സമ്മാനം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. സിന്ധുനദീതട സംസ്‌കാരം കണ്ടെത്തിയതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന മൂന്നു ദിവസത്തെ രാജ്യാന്തര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പ്രഖ്യാപനം.