07-01-2025
നിലമ്പൂര്‍ വനം വകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ അറസ്റ്റിലായ പിവി അന്‍വറിന്റെ കൂട്ടാളി ഇ എ സുകു അറസ്റ്റിലായി. പിവി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് സുകുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയായ ഇഎ സുകു അന്‍വറിന്റെ അടുത്ത അനുയായിയാണ്.വഴിക്കടവ് ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് സുകുവിനെ കസ്റ്റഡിയില്‍ എടുത്തത്.