07-01-2025
സംസ്ഥാന സ്‌കൂൾ കലോത്സത്തിന്‍റെ മൂന്നാം ദിനത്തിലെ മത്സരങ്ങള്‍ പുരോഗമിക്കവെ 673 പോയിന്റുകളോടെ കണ്ണൂര്‍ മുന്നില്‍. 668 പോയിന്റുമായി തൃശൂരാണ് രണ്ടാംസ്ഥാനത്ത്. 666 പോയിന്‍റുമായി തൊട്ടുപിന്നില്‍ മൂന്നാംസ്ഥാനത്ത് കോഴിക്കോടാണ്.പാലക്കാടാണ് 662 പോയിന്റുമായി നാലാംസ്ഥാനത്ത്. 641 പോയിന്റുമായി മലപ്പുറമാണ് അഞ്ചാംസ്ഥാനത്ത്. കണ്ണൂരിനായിരുന്നു കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍ഷിപ്പ്