07-01-2025
എച്ച് എം പി രോഗം പടരുന്ന സാഹചര്യത്തില്‍ പ്രശ്നം നേരിടാന്‍ സജ്ജമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ എസി എം ആര്‍). എച്ച് എം പി വൈറസ് പരിശോധനക്ക് ലബോറട്ടറികളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് ഐ സി എം ആര്‍ അറിയിച്ചു.രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായയും മറയ്ക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണമെന്നും ശ്വാസസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ വരുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.