10-01-2025
കൊച്ചി നഗരത്തിലും പരിസരങ്ങളിലും മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ ഗതാഗത നിയമം ലംഘിച്ച 1041 പേർക്കെതിരെ കേസെടുത്തു. ഇവരിൽ നിന്നും 26,86,950 രൂപ പിഴയിടാക്കി.മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ മൂന്നു സ്ക്വാഡുകളായി തിരിഞ്ഞാഞ്ഞ് കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ പരിശോധന നടത്തിയത്.പരമാവധി അപകടങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥർ റോഡിൽ നേരിട്ട് പരിശോധക്കായി ഇറങ്ങിയത്.ജനുവരി 16 വരെ പരിശോധന തുടരും.