14-01-2024
ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയില്‍ ആപ്പിളിന് വന്‍ നേട്ടം. 2024ല്‍ കയറ്റുമതി 1ലക്ഷം കോടി രൂപ കവിഞ്ഞു. നിലവില്‍ ആപ്പിളിന്റെ അഞ്ചാമത്തെ വലിയ വിപണിയാണ് ഇന്ത്യ. കയറ്റുമതിയില്‍ 42ശതമാനത്തിന്റെ വര്‍ധനയാണ് പോയവര്‍ഷം രേഖപ്പെടുത്തിയത്. ആഭ്യന്തര ഉല്‍പ്പാദനത്തിലും 46 ശതമാനത്തിന്റെ ഗണ്യമായ വര്‍ധന രേഖപ്പെടുത്തി. ഇത് കയറ്റുമതി 1.08 ലക്ഷം കോടി രൂപയിലെത്തിക്കാന്‍ സഹായകമായി.