15-01-2025
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് കോണ്‍ഗ്രസ്. 16 സ്ഥാനാര്‍ത്ഥികളെയാണ് ഇത്തവണ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ധരം പാല്‍ ലക്ഡയുടെ പേരും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. മുണ്ട്കയില്‍ നിന്നായിരിക്കും ധരം പാല്‍ ലക്ഡ മത്സരിക്കുക. മുന്‍ കേന്ദ്രമന്ത്രി കൃഷ്ണ തിരാത്ത് പട്ടേല്‍ നഗറില്‍ മത്സരിക്കും.