17-01-2025
കുടിശ്ശിക തുക നല്‍കാത്തതിനെത്തുടര്‍ന്ന് മരുന്നു വിതരണം നിര്‍ത്തി സമരം തുടരുന്ന മരുന്ന് കമ്പനികള്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് വിളിച്ച അനുരഞ്ജന യോഗം ബഹിഷ്‌കരിച്ചു. രണ്ട് മാസത്തെ തുക നല്‍കി പ്രശ്നം താത്കാലികമായി പരിഹരിക്കാനുള്ള ശ്രമത്തിനാണ് തിരിച്ചടിയുണ്ടായത്. ഏപ്രില്‍, മെയ് മാസങ്ങളിലെ പണമാണ് നല്‍കിയത്. എന്നാല്‍, സെപ്തംബര്‍ വരെയുള്ള കുടിശ്ശിക തുക നല്‍കിയാല്‍ മാത്രമേ ചര്‍ച്ചക്കുള്ളൂവെന്നാണ് മരുന്ന് കമ്പനികളുടെ പക്ഷം.