17-01-2025
ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്ത്. 2009ല്‍ നടന്നതായി പറയുന്ന സംഭവത്തില്‍ 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയത്. പരാതിയില്‍ ആരോപിക്കുന്ന കുറ്റകൃത്യങ്ങള്‍ തനിക്കെതിരെ നിലനില്‍ക്കില്ലെന്നും രഞ്ജിത്ത് ഹര്‍ജിയില്‍ പറഞ്ഞു.പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് ബംഗാളി നടിയുടെ പരാതി.