17-01-2025
വസതിയില്‍ വച്ചുണ്ടായ വീഴ്ചയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കൈക്ക് പരിക്കേറ്റതായി വത്തിക്കാന്‍ ന്യൂസ് വെളിപ്പെടുത്തി. സാന്താ മാര്‍ട്ടയിലെ മാര്‍പാപ്പയുടെ വസതിയില്‍ വച്ചായിരുന്നു അപകടം ഉണ്ടായത്. എല്ലിന് പൊട്ടലില്ല ചികിത്സയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും വത്തിക്കാന്‍ പുറത്തുവിട്ടു. വ്യാഴാഴ്ചയായിരുന്നു അപകടമെന്നാണ് റിപ്പോര്‍ട്ടുകള്‍.