20-01-2025
ജമ്മു കശ്മീരിലെ രജൗരിയില്‍ അജ്ഞാത രോഗത്തെ തുടര്‍ന്നുണ്ടായ മരണങ്ങളില്‍ ഉന്നതല അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ആറ് ആഴ്ച്ചക്കിടെ 16 പേരാണ് പ്രദേശത്ത് ന്യൂറോടോക്‌സിന്‍ ബാധയെ തുടര്‍ന്ന് മരിച്ചത്. രജൗരി ജില്ലയിലെ ബുധല്‍ ഗ്രാമത്തിലാണ് തുടര്‍ച്ചയായുള്ള മരണങ്ങള്‍ ഭീതി പടര്‍ത്തുന്നത്. ആഭ്യന്തര മന്ത്രാലയ സമിതി സ്ഥലം സന്ദര്‍ശിച്ചു പരിശോധന നടത്തും.കഴിഞ്ഞ ഡിസംബര്‍ ഏഴു മുതലാണ് ഗ്രാമത്തില്‍ അസ്വഭാവിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയത്.ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന കുടുംബങ്ങളിലെ ആളുകളാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്.