20-01-2025
രാജ്യത്തിനെതിരെ പോരാടുമെന്ന പരാമര്‍ശത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ഗുവാഹത്തിയിലെ പാന്‍ ബസാര്‍ പൊലീസാണ് കേസെടുത്തത്.
ബിജെപിയും ആര്‍എസ്എസും രാജ്യത്തെ ഓരോ സ്ഥാപനങ്ങളെയും പിടിച്ചെടുത്തെന്നും ബിജെപിയോടും ആര്‍എസ്എസിനോടും രാജ്യത്തോടും തന്നെ നമ്മള്‍ പോരാടിക്കൊണ്ടിരിക്കുകയാണ് എന്നുമായിരുന്നു രാഹുലിന്റെ വാക്കുകള്‍.