21-01-2025
കൊല്ക്കത്തയിലെ ആര് ജി കര് മെഡിക്കല് കോളേജില് ട്രെയിനി ഡോക്ടര് ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില് പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം ശിക്ഷ. സിയാല്ദാ അഡീഷണല് ചീഫ് ജുഡീഷ്യല് മജിസ്ട്രേട്ട് കോടതി ജഡ്ജി അനിര്ബാന് ദാസാണ് വിധി പുറപ്പെടുവിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടേമൂക്കാലോടെയാണ് വിധി പ്രസ്താവം ഉണ്ടായത്. അമ്പതിനായിരം രൂപ പിഴയും ഒടുക്കണം. വധശിക്ഷ ഒഴിവാക്കിയെങ്കിലും പ്രതി ജീവിതാവസാനം വരെ ജയിലില് കിടക്കണമെന്നും വിധിയില് പറയുന്നുണ്ട്.