21-01-2025
രാജ്യം നേരിടുന്ന ഓരോ പ്രതിസന്ധിക്കും ചരിത്രപരമായ വേഗത്തില്‍ തന്നെ പരിഹാരമുണ്ടാക്കുമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സത്യപ്രതിജ്ഞയ്ക്കു മുന്‍പായി നടന്ന വിജയറാലിയിലാണു ട്രംപിന്റെ അവകാശവാദം. രണ്ടാം തവണയാണു ട്രംപ് പ്രസിഡന്റാകുന്നത്. മെക്‌സിക്കോ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരുടെ കടന്നുകയറ്റം ഇല്ലാതാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.