22-01-2025
കുഷ്ഠരോഗ കേസുകളുടെ നിർമാർജ്ജനത്തിൽ പുരോഗതി. 2024-25 വർഷം സംസ്ഥാനത്ത് 235 കുഷ്ഠരോഗ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ
കോഴിക്കോട് ജില്ലയിൽ 25 എണ്ണമാണുള്ളത്. ഇത് 2023-24 വർഷം 55 ഉം 2022-23 ൽ 70 ഉം ആയിരുന്നു. നിലവിലെ 25 കേസുകൾ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ സംഖ്യയാണ്. പാലക്കാട് ജില്ലയിൽ 50 ഉം കേസുകളും കണ്ണൂർ ജില്ലയിൽ 26 കേസുകളും ഉണ്ട്. ജില്ലയിലെ കേസുകളിൽ 24 എണ്ണവും രോഗാണു സാന്ദ്രത കൂടിയതാണ് (MB-Multibacillary). ഒരു കേസ് രോഗാണു സാന്ദ്രത കുറഞ്ഞ (PB-Paucibacillary) വിഭാഗത്തിൽപ്പെടുന്നു