22-01-2025
അനുമതിയില്ലാതെ വനഭൂമി സിനിമ ചിത്രീകരണത്തിന് ഉപയോഗിച്ചതിന് ഋഷഭ് ഷെട്ടി ചിത്രം കാന്താര ചാപ്റ്റര്‍ 1 നിര്‍മാതാക്കള്‍ക്ക് 50,000 രൂപ പിഴ മാത്രം ചുമത്തി വനംവകുപ്പ്. മരംവെട്ടിയെന്നും, പടക്കം പൊട്ടിച്ച് ശല്യമുണ്ടാക്കിയെന്നുമുള്ള പരാതിയില്‍ വനം വകുപ്പ് കേസ് എടുത്തില്ല.
സകലേഷ് പുരയിലെ വനമേഖലയില്‍ സര്‍വേ നമ്പര്‍ 131-ലാണ് കാന്താര ചാപ്റ്റര്‍ 1ന്റെ ഷൂട്ടിംഗ് നടക്കുന്നത് ജനുവരി 7 മുതല്‍ 25 വരെയാണ് ഇവിടെ ചിത്രീകരണത്തിന് അനുമതി. എന്നാല്‍, ജനുവരി 3ന് തന്നെ ചിത്രീകരണസാമഗ്രികള്‍ കൊണ്ടിട്ടു എന്ന കുറ്റത്തിന് മാത്രമാണ് ഇപ്പോള്‍ വനം വകുപ്പ് ചുമത്തിയിരിക്കുന്നത്. ഇതിനാണ് ഇപ്പോള്‍ പിഴ ചുമത്തിയിരിക്കുന്നത്.