22-01-2025
കേരളത്തിലെ മൂന്ന് തീരദേശ മേഖലകളിൽ കടൽമണൽ ഖനനം നടത്താനുള്ള പദ്ധതി നടപടിയുമായി കേന്ദ്രസർക്കാർ മുന്നേറുന്നതിനിടെ പ്രതിഷേധവും പ്രക്ഷോഭവും കടുപ്പിക്കാൻ മത്സ്യമേഖല. മത്സ്യബന്ധനം, സംസ്കരണം, വിപണനം എന്നിവുമായി ബന്ധപ്പെട്ട തൊഴിലാളി സംഘടനകളാണ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്. സംസ്ഥാന സർക്കാരും പദ്ധതിയിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.