23-01-2025
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് എതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്‍രെ ആരോഗ്യമേഖലയില്‍ നടന്നത് വലിയ അഴിമതിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതു സംബന്ധിച്ച അഴിമതികള്‍ ഒരോന്നായി പുറത്ത് വിടുമെന്നും കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു. ആരോഗ്യമേഖലയില്‍ 382 കോടിയുടെ അഴിമതി നടന്നതായി കോണ്‍ഗ്രസ് ആരോപിച്ചു.