24-01-2025
കോഴിക്കോട് ഡിഎംഒ കസേര തര്‍ക്കത്തില്‍ വീണ്ടും മാറ്റം. ഡോ. ആശാദേവിയെ നിയമിച്ചത് ഉള്‍പ്പെടെയുളള സ്ഥലംമാറ്റ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണ സ്റ്റേ ചെയ്തു. ഡോ. രാജേന്ദ്രന്‍ കോഴിക്കോട് ഡിഎംഒ ആയി തുടരും. കണ്ണൂര്‍ ഡിഎംഒ ഡോക്ടര്‍ പീയൂഷ് നമ്പൂതിരി നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആക്കി ആരോഗ്യ വകുപ്പ് പുതിയ ഉത്തരവിറക്കിയിരുന്നു. ഡോ. രാജേന്ദ്രനെ ഡിഎച്ച്‌സിലേക്കും മാറ്റിയിരുന്നു. ഡോ. രാജേന്ദ്രന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ (വിജിലന്‍സ്) ആയാണ് നിയമനം നല്‍കിയിരുന്നത്. ഈ ഉത്തരവിലാണ് ഇപ്പോള്‍ സ്റ്റേ വന്നിരിക്കുന്നത്.