27-01-2025
സംസ്ഥാനത്ത് മദ്യത്തിന് വില വര്‍ദ്ധിച്ചു. വിവിധ ബ്രാന്റുകള്‍ക്ക് പത്തു രൂപ മുതല്‍ 50 രൂപ വരെയാണ് വില വര്‍ധിക്കുന്നത്. മദ്യനിര്‍മാണ കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. സ്പിരിറ്റിന് വില കൂടിയ പശ്ചാത്തലത്തിലാണിത്.
ശരാശരി 10 ശതമാനം വരെയാണ് വിലവര്‍ധന. 15 മാസത്തിന് ശേഷമാണ് മദ്യവില വര്‍ധിക്കുന്നത്. സംസ്ഥാനത്ത് 120 കമ്പനികളാണ് മദ്യം വിതരണം ചെയ്യുന്നത്.
62 കമ്പനികളുടെ 341 ബ്രാന്‍ഡുകളുടെ വിലയിലാണ് നിലവില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. അതേസമയം 45 കമ്പനികളുടെ 107 ബ്രാന്‍ഡുകളുടെ വില കുറയുകയും ചെയ്യും.