29-01-2025
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ കേന്ദ്രം. ധനകമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നീക്കം. സാമ്പത്തിക അച്ചടക്കത്തിന് ഊന്നല്‍ നല്‍കാന്‍ ബജറ്റില്‍ സ്വര്‍ണ ഇറക്കുമതി തീരുവ കൂട്ടുമെന്നാണ് സാമ്പത്തിക ലോകത്തിന്റെ വിലയിരുത്തല്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം ബജറ്റിലുണ്ടാവും. നേരത്തെ തീരുവ കുറച്ചത് സ്വര്‍ണ്ണ ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ കാരണമായെങ്കിലും കയറ്റുമതി മേഖലയെ സഹായിച്ചില്ല. പകരം, ധനക്കമ്മി വര്‍ദ്ധിക്കുന്നതിന് കാരണമാവുകയും ചെയ്തു