30-01-2025
മന്ത്രിസഭ പ്രാരംഭ അനുമതി നൽകിയ പാലക്കാട് എലപ്പുള്ളിയിലെ എഥനോൾ പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. പ്ലാന്റിന് 0.05 ദശലക്ഷം ലിറ്റർ വെള്ളമാണ് തുടക്കത്തിൽ ആവശ്യമായി വരിക. പൂർണമായി പ്രവർത്തനം ആരംഭിക്കുന്നതോടെ 0.5 ദശലക്ഷം ലിറ്റർ വെള്ളം മതിയാകും. പാലക്കാട് നഗരത്തിന് ആവശ്യമായി വരുന്ന ആകെ വെള്ളത്തിന്റെ 1.1 ശതമാനം മാത്രമാണിത്. ഇതുകൂടാതെ പ്ലാന്റിൽ അഞ്ച് ഏക്കർ ഭൂമിയിൽ ജലസംഭരണി നിർമിക്കുമെന്ന കാര്യം പ്രെപ്പോസലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.