31-01-2025
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ആലത്തൂർ സബ് ജയിലിൽ നിന്നും വിയൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. വിയ്യൂരിലെ അതീവസുരക്ഷാജയിലിലെ ഒറ്റസെല്ലിലേക്കാണ് ചെന്താമരയെ മാറ്റിയത്. എട്ടുമണിയോടെ അതീവസുരക്ഷയിലായിരുന്നു ചെന്താമരയുടെ ജയിൽ മാറ്റം.ആലത്തൂർ സബ് ജയിലിൽ കൂടെ കഴിയാൻ സഹതടവുകാർ വിമുഖത കാണിച്ചിരുന്നു. ഇതോടെയാണ് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് കാട്ടി ജയിൽ അധികൃതർ അപേക്ഷ നൽകിയത്. ഇത് ആലത്തൂർ കോടതി അംഗീകരിക്കുകയായിരുന്നു.