03-02-2025
മൂന്നാം മോദിസര്‍ക്കാരിലെ രണ്ടാം ബജറ്റിനെതിരെ കുറ്റപ്പെടുത്തലുകളുമായി ജോണ്‍ ബ്രിട്ടാസ് എംപി. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിച്ചത് പൂര്‍ണ അവഗണനയെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഡോക്യുമെന്റുകളായി ബജറ്റുകള്‍ അധഃപതിച്ചുവെന്നും ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റമാണ് ധനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് ചൈന പോലെയുള്ള രാജ്യങ്ങള്‍ തിരമാലകള്‍ സൃഷ്ടിക്കുമ്പോള്‍ ഇവിടെ കുംഭമേളയില്‍ മുങ്ങികുളിക്കുകയാണ്. അതിന്റെ വേറൊരു രാഷ്ട്രീയ ഡോക്യുമെന്റാണ് ബജറ്റെന്നും അദ്ദേഹം കുറ്റപ്പെടുത്തി.