04-02-2025
ബെംഗളൂരുവില്‍ ഫ്‌ളയിങ് ടാക്സി സര്‍വിസിന് വഴിയൊരുങ്ങുന്നു. ഇതോടെ നഗരത്തിലെ ഗതാഗതക്കുരുക്കില്‍ സമയം നഷ്ടപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. 2028-ഓടെ നഗരത്തില്‍ ഫ്‌ളയിങ് ടാക്സി സര്‍വിസ് ആരംഭിക്കാന്‍ സന്നദ്ധതയറിയിച്ചിട്ടുള്ളത് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏരിയല്‍ ഫ്‌ളയിറ്റ് കമ്പനിയായ സരല്‍ ഏവിയേഷന്‍ ആണ്.