06-02-2025
പത്തനംതിട്ടയില്‍ യാത്രക്കാരെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ എസ് ഐ എസ്. ജിനുവിനും 2 പൊലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍. ഡിഐജി അജിതബീഗമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. പത്തനംതിട്ട എസ് ഐ എസ് ജിനുവിനെ എസ്പി ഓഫീസിലേക്ക് സ്ഥലംമാറ്റിയിരുന്നു.
വിവാഹ അനുബന്ധ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ കോട്ടയം സ്വദേശികള്‍ക്കാണ് മര്‍ദ്ദനമേറ്റത്