06-02-2025
ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്ന ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് യു എസ് കോടതി വീണ്ടും തടഞ്ഞു. ട്രംപിന്റെ ഉത്തരവ് ഭരണഘടനാലംഘനമെന്ന് ചൂണ്ടികാട്ടിക്കൊണ്ടാണ് കോടതി ഇത് തടഞ്ഞുകൊണ്ടുള്ള ഉത്തരവിറക്കിയത്.
നിയമവിരുദ്ധമായി താമസിക്കുന്ന മാതാപിതാക്കള്‍ക്ക് യുഎസില്‍ ജനിക്കുന്ന കുട്ടികളുടെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിന് ഫെഡറല്‍ ജഡ്ജി രണ്ടാമത്തെ തവണയാണ് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.