08-02-2025
വ്യാജരേഖകളുമായി ബംഗ്ലാദേശി ദമ്പതികള്‍ എറണാകുളത്ത് പിടിയില്‍. വ്യാജരേഖകള്‍ ചമച്ച് കേരളത്തില്‍ ദീര്‍ഘകാലമായി താമസിക്കുന്ന ദശരഥ് ബാനര്‍ജി(38), ഇയാളുടെ ഭാര്യ മാരി ബിബി (33) എന്നിവരാണു പിടിയിലായത്.
ബംഗ്ലാദേശി സ്വദേശികളായ ദമ്പതികള്‍ അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച ശേഷം പശ്ചിമബംഗാളില്‍ നിന്നാണു വ്യാജമായി ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടാക്കിയത്. തുടര്‍ന്ന് കേരളത്തിലേക്കു പ്രവേശിക്കുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി.