08-02-2025
നിയന്ത്രണരേഖയ്ക്ക് സമീപത്തുകൂടി ഇന്ത്യയിലേക്ക് കടക്കാനുള്ള പാകിസ്താനി നുഴഞ്ഞുകയറ്റക്കാരുടെ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍സൈന്യം. ഏഴ് നുഴഞ്ഞുകയറ്റക്കാരെ സൈന്യം വധിച്ചു. ഇവരില്‍ രണ്ടോ മൂന്നോ പേര്‍ പാകിസ്താന്‍ സൈനികരാണ്.
ഫെബ്രുവരി 4, 5 തീയതികളില്‍ രാത്രി പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘട്ടി സെക്ടറിലായിരുന്നു സംഭവം. കൊല്ലപ്പെട്ട ഭീകരവാദികള്‍ അല്‍ ബദര്‍ എന്ന എന്ന സംഘടനയില്‍പ്പെട്ടവരാണെന്നാണ് സൂചന.